ആറ്റുകാൽ പൊങ്കാല ദിനത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ; പരീക്ഷ തീയ്യതി മാറ്റണമെന്ന് രാജീവ് ചന്ദ്രശേഖർ

  1. Home
  2. Kerala

ആറ്റുകാൽ പൊങ്കാല ദിനത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ; പരീക്ഷ തീയ്യതി മാറ്റണമെന്ന് രാജീവ് ചന്ദ്രശേഖർ

  rajeev chandrasekhar


സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ തീയതി മാറ്റണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 2027 ഫെബ്രുവരി 22ന് ആറ്റുകാൽ പൊങ്കാല ദിനത്തിലാണ് സയൻസ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.  ഈ പരീക്ഷയുടെ തീയതി മാറ്റണമെന്നാണ് ആവശ്യം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ളാദ് ജോഷിക്ക് നിവേദനം സമർപ്പിച്ചതായും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല ദിനത്തിൽ പരീക്ഷ നടത്തുന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രയാസമുണ്ടാക്കുമെന്നാണ് ആവശ്യം. പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങളിലും മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ഇത് പരീക്ഷ എഴുതാനെത്തുന്ന വിദ്യാർഥികളെ ബാധിക്കുമെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.നിരവധി വിദ്യാർഥികളും രക്ഷിതാക്കളും ഈ ആശങ്ക പങ്കുവെച്ചതായും പരീക്ഷാ തീയതി പുനഃപരിശോധിക്കണമെന്നുമാണ് ആവശ്യം.