എസ്എസ്‌കെയുടെ ആദ്യ ഗഡു കേരളത്തിന് അനുവദിച്ച് കേന്ദ്രം; ലഭിച്ചത് 92.41 കോടി രൂപ
കേരളത്തിന് എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു അനുവദിച്ച് കേന്ദ്രം. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് അനുവദിച്ചത്. രണ്ടും മൂന്നും ഗഡു പിന്നാലെ ലഭിക്കും എന്നാണ് വിവരം.
കേരളം സമർപ്പിച്ച 109 കോടി രൂപയുടെ പ്രപ്പോസലിലാണ് ഈ തുക അനുവദിച്ചത്. നോൺ റക്കറിങ് ഇനത്തിൽ ഇനി കിട്ടാനുള്ളത് 17 കോടി രൂപ. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള തുകയാണ് അനുവദിച്ചത്
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെയാണ് നേട്ടം. കരാറിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെങ്കിലും കേന്ദ്രത്തിനു കത്ത് അയച്ചിരുന്നില്ല. നിലവിൽ കത്ത് വൈകിപ്പിച്ചത് നേട്ടമായിരിക്കുകയാണ്.
