വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് ലോൺ എഴുതിത്തളളുന്നതിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രം

  1. Home
  2. Kerala

വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് ലോൺ എഴുതിത്തളളുന്നതിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രം

HIGH COURT


വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് ലോൺ എഴുതിത്തളളുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ രണ്ടാഴ്ച കൂടി സമയം വേണമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോടാണ് ആവശ്യം ഉന്നയിച്ചത്. വിവിധ വകുപ്പുകളുമായി ചർച്ചകൾ തുടരുകയാണ് അതിനാൽ കൂടുതൽ സമയം ആവശ്യമാണെന്ന് കേന്ദ്ര സർക്കാർന്റെ അഭിഭാഷകൻ പറഞ്ഞു.ഇതേത്തുടർന്ന് ഹർജി പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സുവോമോട്ടോ കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ദുരന്ത ബാധിതരുടെ ലോൺ എഴുതിത്തളളുന്നതിൽ തീരുമാനമെടുക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെ കോടതി നേരത്തെ വിമർശിച്ചിരുന്നു.