പി.എം. ശ്രീ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം
പി.എം. ശ്രീ പദ്ധതിയിൽ കേരളം പങ്കാളിയാകണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
സമഗ്ര ശിക്ഷാ കേരളത്തിന്റെ ഫണ്ടുകൾ ലഭിക്കുന്നതിന് പി.എം. ശ്രീ പദ്ധതിയിൽ പങ്കാളിയാകുന്നത് നിർബന്ധമാണെന്ന് കേന്ദ്രം അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തിന് വീണ്ടും കത്തയയ്ക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർ നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും കത്ത്. നേരത്തെയും കേന്ദ്രം സര്‍ക്കാരിന് കത്തയച്ചിരുന്നു. ആകെ 1,500 കോടി രൂപയാണ് എസ്എസ്‌കെ ഫണ്ട് ഇനത്തില്‍ കേരളത്തിന് കിട്ടാനുള്ളത്. 350 കോടി രൂപ ഈ വര്‍ഷത്തെ തുകയും കുടിശ്ശികയാണ്.
