പുതുപ്പള്ളി മണ്ഡലത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ചാണ്ടി ഉമ്മൻ; നേതൃത്വത്തെ നേരിട്ട് അറിയിച്ചു

  1. Home
  2. Kerala

പുതുപ്പള്ളി മണ്ഡലത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ചാണ്ടി ഉമ്മൻ; നേതൃത്വത്തെ നേരിട്ട് അറിയിച്ചു

chandy oommen  


പുതുപ്പള്ളി മണ്ഡലത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ മാറി നിൽക്കാൻ തയ്യാറാണെന്ന് ചാണ്ടി ഉമ്മൻ നേതൃത്വത്തെ അറിയിച്ചു.ഇക്കാര്യം എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ നേരിട്ട് അറിയിച്ചതായും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.പാർട്ടിയുടെ താൽപര്യവും കൂട്ടായ തീരുമാനവുമാണ് പ്രധാനമെന്നും, നേതൃത്വം ആവശ്യപ്പെട്ടാൽ താൻ ഏത് തീരുമാനത്തിനും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.