സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം.ഇന്ന് രണ്ടാമത്തെ തവണയാണ് സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തുന്നത്.ഉച്ചയ്ക്ക് ശേഷം സ്വർണം ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും വർധിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഗ്രാമിന് (22കാരറ്റ്) 14,155 രൂപയും പവന് 1,13,240 രൂപയുമാണ് വിപണിയിലെ മൂല്യം. രാവിലെ ഗ്രാമിന് 14,015 രൂപയും പവന് 1,12.120 രൂപയുമായിരുന്നു നിരക്ക്.
ദിവസങ്ങളുടെ കുതിപ്പിന് പിന്നാലെ ഇന്ന് രാവിലെ സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 65 രൂപയും പവന്റെ വിലയിൽ 510 രൂപയുടെ കുറവുമാണ് ഇന്ന് രേഖപ്പെടുത്തിയിരുന്നത്. പിന്നാലെയാണ് വർദ്ധനവ് രേഖപ്പെടുത്തിയത്
