കൊയിലാണ്ടിയിൽ വയലിന് സമീപം മനുഷ്യന്റെ കാലുകൾ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി; അന്വേഷണം തുടങ്ങി

  1. Home
  2. Kerala

കൊയിലാണ്ടിയിൽ വയലിന് സമീപം മനുഷ്യന്റെ കാലുകൾ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി; അന്വേഷണം തുടങ്ങി

Police


കൊയിലാണ്ടി ഊരള്ളൂരിൽ മനുഷ്യന്റെ കാലുകൾ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലിന് സമീപത്തായാണ് രണ്ട് കാലുകൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ നാട്ടുകാരാണ് കത്തിക്കരിഞ്ഞനിലയിൽ കാലുകൾ ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസങ്ങളിൽ സമീപപ്രദേശങ്ങളിൽനിന്ന് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. മറ്റുശരീരഭാഗങ്ങളൊന്നും സ്ഥലത്തുനിന്ന് കിട്ടിയിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. വിശദമായ അന്വേഷണം തുടരുകയാണെന്നും ഡോഗ് സ്‌ക്വാഡ്, ഫൊറൻസിക് സംഘം ഉൾപ്പെടെയുള്ളവർ സ്ഥലത്ത് പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.