ചെല്ലാനത്തെ കടല്‍കയറ്റം: ഉടന്‍ പരിഹരിക്കുമെന്ന് കളക്ടര്‍

  1. Home
  2. Kerala

ചെല്ലാനത്തെ കടല്‍കയറ്റം: ഉടന്‍ പരിഹരിക്കുമെന്ന് കളക്ടര്‍

CHELLANAM


എറണാകുളം ചെല്ലാനത്തെ കടല്‍കയറ്റ പ്രശ്‌നം പരിഹരിക്കുന്നതിന് ഉടന്‍ നടപടിയെന്ന് ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ്. കളക്ടറുടെ ഉറപ്പിനെ തുടര്‍ന്ന് പ്രദേശവാസികള്‍ സമരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച ബന്ധപ്പെട്ട പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേരും. ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാതെ സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണെന്നാരോപിച്ചായിരുന്നു ഉപരോധ സമരം.

ഫോര്‍ട്ട് കൊച്ചി-ആലപ്പുഴ തീരദേശപാതയാണ് പ്രദേശവാസികള്‍ ഉപരോധിച്ചത്. രാവിലെ ആറുമണിക്ക് ആരംഭിച്ച സമരം ഉച്ചയ്ക്ക് രണ്ടരയോടെയാണ് അവസാനിച്ചത്. സമരത്തില്‍ 500ലേറെപ്പേര്‍ പങ്കെടുത്തു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.