ചേരാനെല്ലൂർ വാഹനാപകടം: പ്രതിയായ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

  1. Home
  2. Kerala

ചേരാനെല്ലൂർ വാഹനാപകടം: പ്രതിയായ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

image


ചേരാനെല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ അഡീഷണൽ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മൂന്ന് പ്രധാന കാര്യങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്. അപകടത്തിനിടയാക്കിയ വാഹനം ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റ് തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന പരാതിയും പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യൽ ആവശ്യമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ 16 പേജുള്ള മറുപടി സത്യവാങ്മൂലവും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം 14 പേജുള്ള എതിർസത്യവാങ്മൂലവും സമർപ്പിച്ചിരുന്നു.

അതേസമയം, കേസിൽ നരഹത്യാക്കുറ്റം ചുമത്തിയതും സർക്കാർ പ്രത്യേക താത്പര്യം കാണിക്കുന്നതും സംബന്ധിച്ച് കോടതി ചോദ്യങ്ങളുന്നയിച്ചു. ഇത്തരം കേസുകളിൽ എത്രപേർക്കെതിരെയാണ് നരഹത്യാക്കുറ്റം ചുമത്തിയിട്ടുള്ളതെന്നും സാമൂഹിക മാധ്യമങ്ങൾ സൃഷ്ടിക്കുന്ന സമ്മർദമാണോ മുൻകൂർ ജാമ്യം എതിർക്കാനുള്ള കാരണമെന്നും കോടതി ചോദിച്ചു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ ആവശ്യമെങ്കിൽ അതിന് അനുമതി നൽകാമെന്നും വ്യക്തമാക്കിയ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.