കള്ളാടി ദുരന്തഭൂമി സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; രക്ഷാപ്രവർത്തനം വിലയിരുത്തി, നാളെ വരെ വയനാട്ടിൽ തുടരും

  1. Home
  2. Kerala

കള്ളാടി ദുരന്തഭൂമി സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; രക്ഷാപ്രവർത്തനം വിലയിരുത്തി, നാളെ വരെ വയനാട്ടിൽ തുടരും

kalladi


കള്ളാടി മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി സന്ദർശിച്ചു. മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ എന്നിവരും വിവിധ എം.എൽ.എമാരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റർ മാർഗ്ഗം വയനാട്ടിലെത്തിയ അദ്ദേഹം റോഡ് മാർഗ്ഗമാണ് ദുരന്തഭൂമിയിലെത്തിയത്.

സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ പാലത്തിന് അപ്പുറത്തേക്ക് പോകാൻ അധികൃതർ അനുവദിച്ചില്ലെങ്കിലും, രക്ഷാപ്രവർത്തകരുമായും തൊഴിലാളികളുമായും സംസാരിച്ച് നിലവിലെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി. ഇന്ന് വയനാട്ടിൽ തങ്ങുന്ന മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പുകളും പരിക്കേറ്റവർ കഴിയുന്ന ആശുപത്രികളും സന്ദർശിച്ച ശേഷം നാളെ തിരുവനന്തപുരത്തേക്ക് മടങ്ങും.

ദുരന്തത്തിന് തൊട്ടുമുകളിലായി മറ്റൊരു മണ്ണിടിച്ചിൽ ഉണ്ടായെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ തുരങ്ക നിർമ്മാണത്തിന് അനുമതി നൽകിയപ്പോൾ മുന്നോട്ടുവെച്ച പരിസ്ഥിതി നിബന്ധനകൾ കരാർ കമ്പനി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. അപകടസാധ്യതകൾ പൂർണ്ണമായി വിലയിരുത്തിയ ശേഷം മാത്രമേ ഇനി നിർമ്മാണം പുനരാരംഭിക്കൂ. ഇതിന് പുറമെ, പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട് പി.എസ്.സിക്കെതിരെ ഉയർന്ന പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.