മുഖ്യമന്ത്രിയുടെ വിരുന്ന് വിവാദം: വിമർശനങ്ങൾക്ക് മറുപടിയുമായി കെ. മുരളീധരൻ

  1. Home
  2. Kerala

മുഖ്യമന്ത്രിയുടെ വിരുന്ന് വിവാദം: വിമർശനങ്ങൾക്ക് മറുപടിയുമായി കെ. മുരളീധരൻ

k muraleedharan  


മുഖ്യമന്ത്രിയുടെ വിരുന്ന് സൽക്കാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന്റെ പേരിൽ വിവാദം ഉണ്ടാക്കുന്നത് വിഷയദാരിദ്ര്യത്തിന്റെ ഭാഗമാണെന്നും ദുരന്തങ്ങളെ പോലും രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഒരു സ്ഥലത്ത് ഭക്ഷണം ഏർപ്പാടാക്കിയതിനാൽ അവിടെ പോയി കഴിച്ചു എന്നേയുള്ളൂ. അതല്ലാതെ മറ്റൊന്നുമില്ലന്നും മുരളീധരൻ പറഞ്ഞു.പ്രളയമുണ്ടായിരുന്നപ്പോൾ പോലും അന്ന് പിണറായി വിജയൻ എവിടെയെങ്കിലും പോയി ഭക്ഷണം കഴിച്ചതായി ഞങ്ങൾ പറഞ്ഞിട്ടുണ്ടോ’ എന്നും മുരളീധരൻ ചോദിച്ചു.

കേരളം മഴക്കെടുതി നേരിടുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വീട്ടിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കുകയാണെന്ന് പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. വിരുന്നിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ദുരന്തസാഹചര്യത്തിനിടെ മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുത്തത് ശരിയായ നടപടിയല്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.