മുഖ്യമന്ത്രി ചർച്ച;വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഡൽഹിയിലേക്ക്
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്. ഇന്ന് രാത്രി ഡൽഹിയിൽ എത്താനാണ് നിർദേശം. ദീപാ ദാസ് മുൻഷിയാണ് ഇരുവരേയും വിവരം അറിയിച്ചത്.
അതേസമയം കെ സി വേണുഗോപാലിനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള പിന്തുണ വ്യക്തമാക്കുന്ന ലിസ്റ്റ് തള്ളി എഐസിസി നിരീക്ഷകൻ മുകുൾ വാസ്‌നിക്. പ്രചരിക്കുന്ന ചിത്രം യഥാർത്ഥ രേഖയല്ലെന്ന് അദ്ദേഹം പറഞ്ഞു.ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് ആണ് ചിത്രം ആദ്യമായി പുറത്ത് വിട്ടത്.നിരീക്ഷകരുടെ റിപ്പോർട്ട് സമർപ്പിച്ചുവെന്നും റിപ്പോർട്ട് അടിസ്ഥാനമാക്കി ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും നിരീക്ഷക സംഘാംഗം അജയ് മാക്കനും പ്രതികരിച്ചു.
