റെയിൽവേ ട്രാക്കിൽ കല്ലുകള്‍ നിരത്തിവെച്ച കുട്ടികള്‍ പിടിയില്‍; രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു

  1. Home
  2. Kerala

റെയിൽവേ ട്രാക്കിൽ കല്ലുകള്‍ നിരത്തിവെച്ച കുട്ടികള്‍ പിടിയില്‍; രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു

Valapatanam railway track


റെയിൽവേ ട്രാക്കിൽ കല്ലുകൾ നിരത്തിവെച്ച സ്കൂൾ കുട്ടികളെ പോലീസ് പിടികൂടി. വളപട്ടണം പൊലീസ് ആണ് രണ്ടു കുട്ടികളെ പിടികൂടിയത്. ഇവരുടെ രക്ഷിതാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇന്ന് രാവിലെ പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് പോലീസ് കുട്ടികളെ കണ്ടത്. 
നേരത്തെയും കണ്ണൂർ കാസർഗോഡ് പാതകളിലെ വിവിധ ഇടങ്ങളിൽ കല്ലുകളും ഇരുമ്പ് കമ്പികളും ക്ലോസറ്റ് കഷ്ണങ്ങൾ പോലും റെയിൽവേ ട്രാക്കിന് മുകളിൽ വയ്ക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.