മലപ്പുറത്ത് നാലും ഏഴും വയസ്സുള്ള സഹോദരിമാരുടെ മക്കൾ മുങ്ങിമരിച്ചു

  1. Home
  2. Kerala

മലപ്പുറത്ത് നാലും ഏഴും വയസ്സുള്ള സഹോദരിമാരുടെ മക്കൾ മുങ്ങിമരിച്ചു

drown death


മലപ്പുറത്ത് മഞ്ചേരി പൂക്കോട്ടൂർ പിലാക്കലിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. മേൽമുറി ചേർതൊടി അഫ്‌സലിന്റെയും ഫെബിന റിൻസിയും മകൻ ആദിൽ ഫിറാസ് (7), കിഴിശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീലിന്റെയും തസ്‌നിമയുടെയും മകൻ മുഹമ്മദ് ഫഹ്ലാൻ (4) എന്നിവരാണു മരിച്ചത്. സഹോദരിമാരുടെ മക്കളാണ് ഇവർ.

പൂക്കോട്ടൂർ മാണിക്കംപാറ പരപ്പതോട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക രണ്ടരയോടെയാണ് സംഭവം. ഫെബിനയുടെയും തസ്നിമയുടെയും പിതാവ് മാണിക്കംപാറ ഷിഹാബുദ്ദീന്റെ വീട്ടിലായിരുന്നു കുട്ടികൾ. കുട്ടികൾ വീടിന് സമീപമുള്ള തോട്ടിൽ കളിക്കാനിറങ്ങിയതോടെയാണ് അപകടം സംഭവിച്ചത്. മഴയെ തുടർന്ന് തോട്ടിൽ വെള്ളം നിറഞ്ഞ നിലയിലായിരുന്നു. വൈകുന്നേരത്തോടെ കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്.ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല