അധ്യാപിക അടിച്ചതിന് കുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; അധ്യാപികയ്‌ക്കെതിരെ കേസെടുത്തു

  1. Home
  2. Kerala

അധ്യാപിക അടിച്ചതിന് കുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; അധ്യാപികയ്‌ക്കെതിരെ കേസെടുത്തു

Beating


ചൊവ്വന്നൂരിൽ അധ്യാപിക ചൂരൽകൊണ്ട് അടിച്ചതിന്റെ വിഷമത്തിൽ രണ്ട് സ്കൂൾ വിദ്യാർഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ കുട്ടികളെ ഉപദ്രവിച്ചതിന് അധ്യാപികയുടെ പേരിൽ പോലീസ് കേസെടുത്തു. സ്‌കൂളിനു പുറത്തേക്ക് വെള്ളം കുടിക്കാൻ പോകുന്നത് അധ്യാപിക വിലക്കിയിരുന്നു. ഇത് അവഗണിച്ച് വെള്ളം കുടിക്കാനെന്ന് പറഞ്ഞ് പുറത്തുപോയതിനാണ് അധ്യാപിക അടിച്ചത്.
തുടർന്ന് സ്കൂൾ വിട്ടതിന് ശേഷം കുട്ടികൾ അടുത്തുള്ള കടയിൽ നിന്ന് എലിവിഷം വാങ്ങി വെള്ളത്തിൽ കലക്കി കഴിക്കുകയായിരുന്നു. ഒരു കുട്ടി ഈക്കാര്യം വീട്ടിൽ അറിയിച്ചപ്പോഴാണ് വീട്ടുകാരും അറിയുന്നത്. നിലവിൽ കുട്ടികൾ രണ്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.