ചിറയിൻകീഴ് കയ്യാങ്കളി വിവാദം; 'എല്ലാം പാര്‍ട്ടി പറയും'; മണ്ഡലത്തിൽ തിരിച്ചെത്തി രമ്യാ ഹരിദാസ്

  1. Home
  2. Kerala

ചിറയിൻകീഴ് കയ്യാങ്കളി വിവാദം; 'എല്ലാം പാര്‍ട്ടി പറയും'; മണ്ഡലത്തിൽ തിരിച്ചെത്തി രമ്യാ ഹരിദാസ്

remya


ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിന് പിന്നാലെ മണ്ഡലത്തിൽ തിരിച്ചെത്തി രമ്യാ ഹരിദാസ് എംഎൽഎ. വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകാതിരുന്ന എംഎൽഎ, ''എല്ലാം പാർട്ടി പറയും'' എന്ന് മാത്രമാണ് പറഞ്ഞത്.

നിയമസഭാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുമെന്ന് രമ്യാ ഹരിദാസ് അറിയിച്ചു. പാളയം പ്രദീപിനെ അഡീഷണൽ സ്റ്റാഫായി നിയമിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയെന്ന ആരോപണത്തോട് പ്രതികരിക്കാൻ എംഎൽഎ തയ്യാറായില്ല. അതേസമയം, അത്തരമൊരു കത്ത് നൽകിയിട്ടില്ലെന്നും വ്യാജവാർത്തകളിലൂടെ എംഎൽഎയെ തകർക്കാൻ ശ്രമിക്കരുതെന്നും ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. രമ്യാ ഹരിദാസിന് പൂർണ പിന്തുണയുണ്ടെന്നും പ്രവർത്തകർ വ്യക്തമാക്കി.

കയ്യാങ്കളി വിവാദത്തിന് പിന്നാലെ പാലക്കാട്ടേക്ക് പോയ രമ്യാ ഹരിദാസ് ചൊവ്വാഴ്ച വൈകിട്ടും മണ്ഡലത്തിലെത്തിയിരുന്നു. കെപിസിസി നിയോഗിച്ച അന്വേഷണസമിതിക്ക് മുന്നിൽ ഇതുവരെ ഹാജരായിട്ടില്ല. ഇന്ന് സമിതിക്ക് മുന്നിൽ ഹാജരായേക്കുമെന്ന സൂചനയും എംഎൽഎ നൽകി.നിയമസഭാ കമ്മിറ്റി യോഗത്തിന് ശേഷം എം.എം. ഹസനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും രമ്യാ ഹരിദാസ് പ്രതികരിച്ചു.