ചിറയിൻകീഴ് കയ്യാങ്കളി: കെപിസിസി അന്വേഷണസമിതിക്ക് മുന്നിലെത്തി രമ്യ ഹരിദാസ്

  1. Home
  2. Kerala

ചിറയിൻകീഴ് കയ്യാങ്കളി: കെപിസിസി അന്വേഷണസമിതിക്ക് മുന്നിലെത്തി രമ്യ ഹരിദാസ്

remya


ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ കെപിസിസി അന്വേഷണസമിതിക്ക് മുന്നിൽ ഹാജരായി. അന്വേഷണസമിതി ചെയർമാൻ എം.എം. ഹസനെ കാണാനാണ് രമ്യ ഹരിദാസ് കെപിസിസി ആസ്ഥാനത്ത് എത്തിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് എംഎൽഎ പ്രതികരിച്ചില്ല.ഇന്ന് രാവിലെ ചിറയിൻകീഴിലെ എംഎൽഎ ഓഫീസിലും രമ്യ ഹരിദാസ് എത്തിയിരുന്നു. പ്രവർത്തകർ ചേർന്ന് എംഎൽഎയെ സ്വീകരിച്ചു. നിയമസഭാ കമ്മിറ്റിയുടെ നടപടികൾക്ക് ശേഷം കെപിസിസി നിയോഗിച്ച അന്വേഷണസമിതിക്ക് മുന്നിൽ ഹാജരാകുമെന്ന് നേരത്തെ രമ്യ ഹരിദാസ് വ്യക്തമാക്കിയിരുന്നു.വ്യാജ വാർത്തകളാണ് നൽകുന്നതെന്ന് ആരോപിച്ച് എംഎൽഎയുടെ അനുകൂലികൾ മാധ്യമപ്രവർത്തകരോട് തർക്കിച്ചു.