സിനിമാ സമരം പിൻവലിച്ചു; മന്ത്രിയുമായുള്ള ചർച്ച ഫലം കണ്ടെന്ന് സംഘടനകൾ

  1. Home
  2. Kerala

സിനിമാ സമരം പിൻവലിച്ചു; മന്ത്രിയുമായുള്ള ചർച്ച ഫലം കണ്ടെന്ന് സംഘടനകൾ

cinema theater open


വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്ച നടത്താനിരുന്ന സിനിമാ മേഖലയിലെ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി സിനിമ സംഘടനകൾ നടത്തിയ ചർച്ച ഫലം കണ്ടതിനെ തുടർന്നാണ് തീരുമാനം. ഇതോടെ സിനിമാ ചിത്രീകരണങ്ങളും മറ്റ് പ്രവർത്തനങ്ങളും തടസ്സമില്ലാതെ തുടരും. തിങ്കളാഴ്ച തിയറ്ററുകൾ അടച്ചിടില്ലെന്നും സംഘടനകൾ അറിയിച്ചു.സിനിമാ മേഖലയിലെ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി സംഘടനാ നേതാക്കൾ പറഞ്ഞു. വൈദ്യുതി താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമാണ് ഉണ്ടായതെന്നും അവർ വ്യക്തമാക്കി. ഇരട്ട നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാറുമായി ചർച്ച ചെയ്യുമെന്നും, സിനിമാ മേഖലയിൽ 60 വയസുകഴിഞ്ഞവർക്ക് പെൻഷൻ അനുവദിച്ചുതരാമെന്നും മന്ത്രി അറിയിച്ചതായി നേതാക്കൾ ചർച്ചക്ക് ശേഷം പറഞ്ഞു.