വിമാനയാത്രയ്ക്കിടെ യാത്രക്കാർ തമ്മിൽ സംഘർഷം; ഒരാൾക്ക് പരിക്ക്
വിമാനയാത്രയ്ക്കിടെ യാത്രക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. തൃശൂർ അകലാട് സ്വദേശി യൂസഫിനാണ് പരിക്കേറ്റത്. അബുദാബിയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.സംഭവത്തിൽ തൈക്കൂടം സ്വദേശി റോഷൻ മാർട്ടിനെതിരെ കേസെടുത്തു. വിമാനത്തിനുള്ളിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം.
