തൃശൂര്‍ ആമ്പക്കാട് പള്ളിപ്പെരുനാളിനിടെ സംഘർഷം; തടയാനെത്തിയ പൊലീസിനെയും യുവാക്കള്‍ ആക്രമിച്ചു

  1. Home
  2. Kerala

തൃശൂര്‍ ആമ്പക്കാട് പള്ളിപ്പെരുനാളിനിടെ സംഘർഷം; തടയാനെത്തിയ പൊലീസിനെയും യുവാക്കള്‍ ആക്രമിച്ചു

police jeep


 

തൃശൂര്‍ ആമ്പക്കാട് പൊലീസ് ജീപ്പിന് മുകളില്‍ കയറിനിന്ന് പരാക്രമം കാട്ടിയ യുവാവിനെയും മൂന്നു സഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. ജീപ്പിന് മുകളില്‍ കയറിത് തടയാനെത്തിയ പൊലീസിനെയും യുവാക്കള്‍ ആക്രമിച്ചു. പള്ളിപ്പെരുനാളിനിടെയുണ്ടായ തര്‍ക്കം തീര്‍ക്കാന്‍ പൊലീസെത്തിയപ്പോഴായിരുന്നു സംഭവം. 

ആമ്പക്കാട് പള്ളിപ്പെരുനാളിനിടെ ശനിയാഴ്ച രാത്രി പത്തേ കാലോടെയായിരുന്നു സംഭവം. യുവാക്കള്‍ തമ്മിലുള്ള തർക്കം തീര്‍ക്കാനെത്തിയതായിരുന്നു പേരാമംഗലം പൊലീസ്. ഈ സമയത്തായിരുന്നു പുഴയ്ക്കല്‍ സ്വദേശി ആബിദ് ജീപ്പിന് മുകളില്‍ കയറി നിന്ന് പരാക്രമം കാണിച്ചത്. 

തടയാനെത്തിയ എസ്ഐ ഫയാസ്, പൊലീസ് ഉദ്യോഗസ്ഥരായ ഗോകുല്‍, സോളമന്‍ എന്നിവരെയും ആക്രമിച്ചു. പൊലീസുകാരെ ആക്രമിച്ച സംഘത്തില്‍ ആബിദിന്‍റെ സഹോദരന്‍ അജിത്ത്, സുഹൃത്തുക്കളായ ചിറ്റാട്ടുകര സ്വദേശി ധരന്‍, കുന്നത്തങ്ങാടി സ്വദേശി എഡ്വിന്‍ എന്നിവരും ഉണ്ടായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തു. പള്ളിപ്പെരുന്നാളിനിടെ സംഘര്‍ഷം ഉണ്ടാക്കിയതിന് പതിനഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.