പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

  1. Home
  2. Kerala

പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

CONGRESS MARCH


സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. വിവിധ ജില്ലകളില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. 564 പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. 12 മണിക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ആരംഭിച്ചത്.

എറണാകുളത്ത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. ബാരിക്കേഡ് വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ അത് മറികടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് കയ്യൂക്ക് കാണിക്കേണ്ടത് പ്രതിഷേധക്കാരോടല്ല മറിച്ച് ഡിവൈഎഫ്‌ഐ ക്രിമിനലുകളോടാണെന്ന് ഷിയാസ് വിമര്‍ശിച്ചു.

പൊലീസുകാര്‍ക്ക് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയാണ്. ശമ്പളം നല്‍കുന്നത് സിപിഐഎം അല്ല. എല്ലാ കാലത്തും സിപിഐഎം സംരക്ഷണം കിട്ടില്ലെന്ന് പൊലീസുകാര്‍ ഓര്‍ത്താല്‍ നന്നാവുമെന്നും ഷിയാസ് പറഞ്ഞു.