ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു
ആലപ്പുഴയിൽ മൊബൈൽ ഫോൺ ലഭിക്കാത്തതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു. എടത്വ തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മാണത്താറ മോഹൻലാൽ - അനിത ദമ്പതികളുടെ മകൻ ആദിത്യൻ ആണ് വേദ വ്യാസ സ്‌കൂളിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈൽ ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകാത്തതിനെ തുടർന്ന് വീട്ടിൽ നിന്നും പിണങ്ങി പോവുകയായിരുന്നു. പിന്നീട് കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
