പാലക്കാട് അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് അച്ഛന്റെ ക്രൂരമർദനം

  1. Home
  2. Kerala

പാലക്കാട് അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് അച്ഛന്റെ ക്രൂരമർദനം

CHILD 123


പാലക്കാട് മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് അച്ഛന്റെ ക്രൂരമർദനം . വണ്ടിത്താവളം കെയോടാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് അച്ഛൻ ക്രൂരമായി വിറക് കഷ്ണങ്ങൾ കൊണ്ട് മർദിച്ചത്. ഇയാൾ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായും മീനാക്ഷിപുരം പൊലീസ് വ്യക്തമാക്കി. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തി.
സംഭവത്തിൽ ഇതുവരെ അമ്മയോ കുട്ടിയോ ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എങ്കിലും വിഷയം ചൈൽഡ് ലൈന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സംരക്ഷണം നൽകുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.