മലയാലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ
പത്തനംതിട്ട മലയാലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പെരുനാട് സ്വദേശി അജികുമാർ (52) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
പോക്‌സോ കേസിൽ മൂന്ന് പേരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആകെ ഏഴ് പ്രതികളാണ് ഉള്ളത് എന്ന് പോലീസ് വക്തമാക്കി. കുട്ടിയുടെ പിതാവും പീഡനക്കേസിലെ പ്രതിയാണ്. അച്ഛനും മറ്റൊരാളും വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് പിതാവ് കുട്ടിയെ ആദ്യമായി പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി നൽകിയ മൊഴി. പിന്നീട് പല തവണ പീഡനം തുടർന്നതായും മൊഴിയിൽ പറയുന്നു.സഹപാഠികളോടാണ് പെൺകുട്ടി ആദ്യം പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വഴി പൊലീസില്‍ വിവരം ലഭിക്കുകയായിരുന്നു. വ്യത്യസ്ത കാലയളവില്‍ നടന്ന കേസുകളായതുകൊണ്ട് പ്രത്യേകം എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
