ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  1. Home
  2. Kerala

ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

image


തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച കൊല്ലം പന്മന സ്വദേശിയും വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്.ചികിത്സാ പിഴവ് സ്ഥിരീകരിച്ച റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും സർക്കാർ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് 2025 നവംബർ 1-ന് ഓട്ടോ ഡ്രൈവറുമായ വേണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അടിയന്തര ആൻജിയോഗ്രാം നടത്തേണ്ടതുണ്ടായിരുന്നിട്ടും ദിവസങ്ങളോളം ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. മരിക്കുന്നതിന് മുമ്പ് വേണു സുഹൃത്തിന് അയച്ച ശബ്ദസന്ദേശവും വലിയ വിവാദമായിരുന്നു.

ആദ്യഘട്ടത്തിൽ ആരോപണങ്ങൾ മെഡിക്കൽ കോളജ് അധികൃതർ നിഷേധിച്ചിരുന്നുവെങ്കിലും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (DME) നടത്തിയ അന്വേഷണത്തിൽ കൊല്ലം ജില്ലാ ആശുപത്രി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വരെയുള്ള വിവിധ ആശുപത്രികൾക്കും ജീവനക്കാർക്കും വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.