നവീൻ ബാബുവിന്റെ മകൾക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി
അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിയമനം.
മുഖ്യമന്ത്രിയുടെ ഓഫിസിൽ വച്ച് മന്ത്രി കെ. മുരളീധരന്‍റെയും എംഎൽഎ പഴകുളം മധുവിന്‍റെയും സാന്നിധ്യത്തിലാണ് നിയന ഉത്തരവ് നൽകിയത്. നവീൻ ബാബുവിന്റെ ഭാര്യ ഡി. മഞ്ജുഷയും ചടങ്ങിൽ പങ്കെടുത്തു. സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ ഭാഗമായാണ് നിയമനം.
2024 ഒക്ടോബറിലാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം. സംഭവത്തിൽ നിലവിൽ സിബിഐ അന്വേഷണം തുടരുകയാണ്.
