മുഖ്യമന്ത്രി ദില്ലിക്ക്:കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും ; പ്രധാന പദ്ധതികൾക്ക് അനുമതി തേടും

  1. Home
  2. Kerala

മുഖ്യമന്ത്രി ദില്ലിക്ക്:കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും ; പ്രധാന പദ്ധതികൾക്ക് അനുമതി തേടും

pinarayi vijayan


സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.അടുത്ത രണ്ട് ദിവസങ്ങളിലായാണ് കൂടിക്കാഴ്ച നടക്കുന്നത്.
നാളെ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും
അശ്വിനി വൈഷ്ണവിന്റെ ഓഫീസിൽ നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.മറ്റന്നാൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെയുമായി കൂടിക്കാഴ്ച നടത്തും.

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ സംബന്ധിച്ച അനുമതിക്കായാണ് മുഖ്യമന്ത്രിയുടെ ശ്രമം. അതിനായുള്ള ചർച്ചകളാണ് നാളെ റെയിൽവെ മന്ത്രിയുമായി നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സിൽവർ ലൈനിന് ബദലായി ഇ ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതിക്കാണ് മുഖ്യമന്ത്രി അനുമതി തേടാൻ ശ്രമിക്കുന്നത്.

ഭൂമി ഏറ്റെടുക്കൽ കുറച്ച് ആകാശപാതക്കും ടണലിലൂടെയുള്ള ട്രാക്കിനും മുൻഗണന നൽകിക്കൊണ്ടാണ് ശ്രീധരൻറെ ബദൽ നിർദ്ദേശം. അത് സംസ്ഥാനം ഔദ്യോഗിക നിർദ്ദേശമായി കേന്ദ്രത്തിനും റെയിൽവെ ബോർഡിനും സമർപ്പിച്ചിരുന്നു. കേന്ദ്രം അനുമതി നൽകിയാൽ ശ്രീധരനും ഡിഎംആർസിയുമായി ചേർന്ന് ഡിപിആറിൽ അടക്കം മാറ്റം വരുത്താനാണ് കേരളത്തിൻറെ നീക്കം.