മുഖ്യമന്ത്രി ഇന്ന് ആറന്മുളയിലേക്ക്; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  1. Home
  2. Kerala

മുഖ്യമന്ത്രി ഇന്ന് ആറന്മുളയിലേക്ക്; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

kerala flood


സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂരിലും തിരുവനന്തപുരത്തുമായി കാണാതായ നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്.

മഴ കനത്ത സാഹചര്യത്തിൽ കാസർകോട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ 10 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറമ്പ്, ഇരുട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വയനാട്ടിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധിയാണ്. പത്താം തീയതി വരെയുള്ള പി.എസ്.സി ഓൺലൈൻ പരീക്ഷകൾ മാറ്റി വെച്ചു. വർക്കല പാപനാശം കുന്നുകളിൽ ഇടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്.

അതേസമയം, പ്രളയബാധിത മേഖലകളായ ആറന്മുള, റാന്നി എന്നിവിടങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശൻ‍ ഇന്ന് സന്ദർശനം നടത്തും. ആറന്മുളയിൽ ഒരടിയോളം വെള്ളം താഴ്ന്നെങ്കിലും മൂഴിയാർ ഡാം തുറന്നിരിക്കുന്നതിനാൽ ജലനിരപ്പ് താഴുന്ന തോത് കുറവാണ്. പമ്പ, മണിമല, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. തിരുമൂലപുരത്ത് സ്റ്റേറ്റ് ഹൈവേയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.