കണ്ടൽ കക്കയെ ഇനി കൃത്രിമമായി വിരിയിക്കാം, ഗവേഷണ നേട്ടവുമായി സിഎംഎഫ്ആർഐ

  1. Home
  2. Kerala

കണ്ടൽ കക്കയെ ഇനി കൃത്രിമമായി വിരിയിക്കാം, ഗവേഷണ നേട്ടവുമായി സിഎംഎഫ്ആർഐ

image


കണ്ടൽ കക്കയെ ഹാച്ചറിയിൽ കൃത്രിമമായി പ്രജനനം നടത്തുന്നതിൽ വിജയിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സി.എം.എഫ്.ആർ.ഐയിലെ മാരികൾച്ചർ വിഭാഗം ശാസ്ത്രജ്ഞരാണ് ജിലോയ്ന ഇറോസ എന്ന ശാസ്ത്രനാമമുള്ള കക്കയുടെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്.ലഭ്യത കുറഞ്ഞുവരുന്ന ഈ കക്ക വർഗ്ഗത്തെ സംരക്ഷിക്കുന്നതിനും കൃഷിയിലൂടെ തീരദേശവാസികൾക്ക് പുതിയ വരുമാനമാർഗ്ഗം ഒരുക്കുന്നതിനും വഴിതുറക്കുന്നതാണ് ഈ ശാസ്ത്രീയ നേട്ടം. 

കണ്ടൽക്കാടുകളിലും കായലോരങ്ങളിലും കണ്ടുവരുന്ന സുപ്രധാനമായ കക്ക ഇനമാണിത്. സംസ്ഥാനത്ത് വടക്കൻ കേരളത്തിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. എന്നാൽ പലവിധ വെല്ലുവിളികൾ കാരണം ഇവയുടെ ലഭ്യത കുറഞ്ഞുവരികയാണ്. അനിയന്ത്രിതമായ കക്ക വാരൽ, മലിനീകരണം, കണ്ടൽക്കാടുകളുടെ നാശം എന്നിവ ഇവ കുറയുന്നതിനുള്ള കാരണമാകുന്നുണ്ട്. 
കുറഞ്ഞ  ചിലവിൽ കക്കയെ  വളർത്തിയെടുക്കാനുള്ള കൃഷിരീതികൾ വികസിപ്പിക്കുന്നതോടെ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും സുസ്ഥിരമായ ഉപജീവനമാർഗ്ഗവും ഉറപ്പിക്കാനും സാധിക്കും