സിഎംആർഎൽ-എക്‌സാലോജിക് കേസ്: പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി

  1. Home
  2. Kerala

സിഎംആർഎൽ-എക്‌സാലോജിക് കേസ്: പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി

image


സിഎംആർഎൽ-എക്‌സാലോജിക് കേസിൽ  പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. പിണറായിക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. അന്വേഷണം തടയുകയും എഫ്ഐആറിലെ തുടർനടപടികൾ നിർത്തിവെക്കാനും കോടതി നിർദേശിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പിണറായി കോടതിയെ സമീപിച്ചത്.

വിജിലന്‍സിനും എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതി നോട്ടീസ് അയച്ചു. പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ അന്വേഷണ നടപടികളാണ് തടഞ്ഞത്. നവംബർ 25ന് അപ്പീലിൽ വാദം തുടങ്ങും. നാലാഴ്ചയ്ക്കകം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിജിലൻസും മറുപടി നൽകണമെന്നും ജസ്റ്റിസുമാരായ ടി. നടരാജനും ജോൺസൺ ജോണും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.