സിഎംആർഎൽ-എക്സാലോജിക് കേസ്: നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പിണറായി വിജയൻ; ഇഡിക്ക് കത്ത്
സിഎംആർഎൽ-എക്സാലോജിക് കേസിൽ ഒക്ടോബർ 23-ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ച് പിണറായി വിജയൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചു. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകണമെന്നായിരുന്നു സമൻസ്. ഇഡി അസിസ്റ്റന്റ് ഡയറക്ടർ അരുൺ ചാരിക്കാണ് പിണറായി വിജയൻ മറുപടി നൽകിയത്.
നിയമസഭ ഈ മാസം 29 ന് വീണ്ടും ചേരും. അതിന്റെ തിരക്ക് ഉണ്ടെന്നും പിണറായി വിജയന് അറിയിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഡിവിഷന് ബെഞ്ച് ഉടന്‍ പരിഗണിക്കും. ഹൈക്കോടതി തീരുമാനം വരുന്നതു വരെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും പിണറായി വിജയന് ആവശ്യപ്പെടുന്നു.
സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണ നടപടികൾ സുപ്രീംകോടതി ഏഴുദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻമന്ത്രിയുമായ പി. എ. മുഹമ്മദ് റിയാസ് എന്നിവർ സുപ്രീംകോടതിയെ സമീപിച്ചത്. അപ്പീൽ നൽകാനുള്ള അനുമതി നിഷേധിച്ച ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കിയിരുന്നു
