സി.എം.ആർ.എൽ- എക്‌സാലോജിക് കേസ്: പിണറായിക്കും റിയാസിനുമെതിരായ അന്വേഷണത്തിന് എസ്.ഐ.ടി; എച്ച്. വെങ്കിടേഷ് നേതൃത്വം നൽകും
സി.എം.ആർ.എൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെയുള്ള അന്വേഷണത്തിനായി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിനാണ് സംഘത്തിന്റെ മേൽനോട്ടച്ചുമതല. എസ്.പി വിക്രമൻ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. മൂന്ന് ഡിവൈ.എസ്.പിമാരും അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നുണ്ട്.
30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാറിന്റെ കർശന നിർദേശം. റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കേസ് എടുത്ത് മുന്നോട്ടുപോകുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി ഉത്തരവ് നടപ്പാക്കണമെന്ന് നിർദേശമുണ്ട്. കേസിൽ ഇവർക്കെതിരെയുള്ള അന്വേഷണം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
