സിഎംആർഎൽ-എക്സാലോജിക് ഇടപാട്: പിണറായി വിജയൻ, റിയാസ്, വീണ ടി. എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി.
സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് എംഎൽഎ, വീണ ടി. എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി.നിയമത്തിലെ 66(2) വകുപ്പ് പ്രകാരമാണ് ഇ.ഡി. ഡി.ജി.പി.ക്ക് കത്തയച്ചത്. പിഎംഎൽഎയുടെ വ്യവസ്ഥകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ. തയ്യാറാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളും മറ്റ് രേഖകളും കൈമാറിക്കൊണ്ടാണ് ഇ.ഡി. ഡി.ജി.പി.ക്ക് കത്ത് നൽകിയത്. സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്.
