പണം പന്തയം വെച്ച് കോഴിപ്പോര്; പാലക്കാട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു

  1. Home
  2. Kerala

പണം പന്തയം വെച്ച് കോഴിപ്പോര്; പാലക്കാട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു

image


പാലക്കാട് പണം പന്തയം വെച്ച് കോഴിപ്പോര് നടത്തിയ സംഭവത്തിൽ അഞ്ചുപേർ പൊലീസ് പിടിയിലായി. മേനോൻപാറ സ്വദേശി രാജനും നാല് തമിഴ്നാട് സ്വദേശികളുമാണ് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ പിടിയിലായത്.വടകരപതിയിലെ ഒഴിഞ്ഞ പറമ്പിൽ പണം പന്തയം വെച്ച് രഹസ്യമായി കോഴിപ്പോര് കോഴിപ്പോര് നടത്തുന്നതിനിടയിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് നിന്നു പിടിച്ചെടുത്ത പോർകോഴികളെ പിന്നീട് പൊലീസ് സ്റ്റേഷനിൽ 41,700 രൂപയ്ക്ക് ലേലത്തിൽ വിറ്റതായി അധികൃതർ അറിയിച്ചു.ജില്ലയിലെ കിഴക്കൻ മേഖലയിൽ സ്വകാര്യ പറമ്പുകളും തെങ്ങിൻതോട്ടങ്ങളും കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള അനധികൃത കോഴിപ്പോര് മത്സരങ്ങൾ വ്യാപകമാകുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.