പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

  1. Home
  2. Kerala

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

image


പാലക്കാട് കോങ്ങാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. പാലക്കാട് കോങ്ങാട് മല്ലിക്കൽ ബസ് സ്‌റ്റോപ്പിന് സമീപം ഇന്ന് രാവിലെ ആണ് അപകടം നടന്നത്. കോങ്ങാട് കരുണയിൽ ഗോപീകൃഷ്ണൻ്റെ മകൾ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയാണ്. രാവിലെ കോളജിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.