തൃശൂരിൽ കോളജ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; 15 പേർ ആശുപത്രിയിൽ
തൃശൂർ കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളജിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 15 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജ് ഹോസ്റ്റലിൽനിന്ന് കഴിച്ച ഭക്ഷണത്തിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.അവശത അനുഭവപ്പെട്ട വിദ്യാർഥികളെ തൃശൂർ ജില്ലാ ആശുപത്രിയിലും തൃശൂർ സഹകരണ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
