സമസ്തയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ സമിതി രൂപീകരിച്ചു

  1. Home
  2. Kerala

സമസ്തയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ സമിതി രൂപീകരിച്ചു

image


സമസ്തയിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പി. കെ. കുഞ്ഞാലിക്കുട്ടി, മുശാവറ അംഗങ്ങൾ എന്നിവരാണ് സമിതിയിലുള്ളത്.

സമസ്ത- ലീഗ് തർക്കം പരിഹരിക്കാൻ ദീർഘനാളായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചയുടെ ഭാഗമായാണ് സമിതി രൂപീകരിച്ചത്.സമസ്തയിലെ ലീഗ് അനുകൂല, വിരുദ്ധ വിഭാഗങ്ങളും സമിതിയിലുണ്ട്. സാദിഖലി തങ്ങൾ, ജിഫ്രി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം.

സമസ്തയുടെ നൂറാം വാർഷികാഘോഷത്തിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കെ, സംഘടനാ തർക്കങ്ങൾ ക്യാമ്പയിനിനെ ബാധിക്കുന്ന തരത്തിലായതോടെ പ്രശ്നപരിഹാരം അടിയന്തിരമായി നടത്തേണ്ടതുണ്ടെന്ന് നേതാക്കൾ വിലയിരുത്തി.സമ്മേളന വിജയത്തിനായുള്ള ഫണ്ട് പിരിവിനെയും സമസ്തയിലെ തർക്കങ്ങൾ പ്രതികൂലമായി ബാധിച്ചിരുന്നു. 25 കോടി രൂപ ലക്ഷ്യമിട്ട് തുടങ്ങിയ ഫണ്ട് പിരിവിൽ അഞ്ച് കോടി മാത്രമാണ് സമാഹരിക്കാനായത്