കുട്ടനാട് സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കണം; 'ഒരു വള്ളത്തിൽ കയറാനുള്ള ആളു പോലും എൻസിപിയിൽ ഇല്ല': വെള്ളാപ്പള്ളി

  1. Home
  2. Kerala

കുട്ടനാട് സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കണം; 'ഒരു വള്ളത്തിൽ കയറാനുള്ള ആളു പോലും എൻസിപിയിൽ ഇല്ല': വെള്ളാപ്പള്ളി

VELLAPALLY


 

കുട്ടനാട് സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.തോമസ് കെ.തോമസിന് സീറ്റ് കൊടുത്തത് എൽ.ഡിഎഫിന്റെ   തെറ്റായ തീരുമാനമാണ്.രാഷ്ട്രീയ പാരമ്പര്യമില്ലാത്ത തോമസ് കെ.തോമസ് കുട്ടനാട് ‍ സീറ്റ് കുടുംബ സ്വത്തായി കരുതുന്നു.തോമസ് ചാണ്ടി കരുത്തനായ നേതാവും ജനീകയനുമായിരുന്നു, പക്ഷേ തോമസ് ഇതൊന്നുമല്ല. 

ഒരു വള്ളത്തിൽ കയറാനുള്ള ആളു പോലും എൻസിപിയിൽ ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു. എ.കെ.ശശീന്ദ്രൻ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണെന്നും  വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ഇടതുമുന്നണിയിലെ പിന്നോക്ക സമുദായ പ്രതിനിധിയാണ് ശശീന്ദ്രൻ.ശശീന്ദ്രനെ നീക്കാനുള്ള പി.സി.ചാക്കോയുടെ നീക്കത്തിന് പിന്നിൽ സമുദായ താൽപര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.യോഗനാദത്തിലെ ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ അഭിപ്രായങ്ങൾ