'പണിക്കാർക്ക് കുഴികുത്തി പഴങ്കഞ്ഞി നൽകി'; കൃഷ്ണകുമാറിനെതിരെ പരാതി

  1. Home
  2. Kerala

'പണിക്കാർക്ക് കുഴികുത്തി പഴങ്കഞ്ഞി നൽകി'; കൃഷ്ണകുമാറിനെതിരെ പരാതി

KRISHNA


യൂട്യൂബ് വീഡിയോയിൽ ജാതിപരാമർശം നടത്തിയ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ പരാതി. സാമൂഹിക പ്രവർത്തക ധന്യ രാമനാണ് പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ സംഭവത്തിന് കാരണക്കാരായ മുഴുവൻ പേർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു

വീട്ടിൽ ജോലിക്കായി എത്തിയ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവർക്ക് കുഴികുത്തി അതിൽ കഞ്ഞി ഒഴിച്ചതിനെ കുറിച്ചാണ് കൃഷ്ണകുമാർ 
വീഡിയോയിൽ വിശദീകരിച്ചത്. 

പരാതിയുടെ പൂർണരൂപം
ബഹുമാനപ്പെട്ട തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ മുൻപാകെ ധന്യ രാമൻ ബോധിപ്പിക്കുന്ന പരാതി. വിഷയം: ബിജെപി നേതാവും മുൻ തിരെഞ്ഞെടുപ്പിലെ തിരുവനന്തപുരം നിയമസഭ മണ്ഡലത്തിലെ സ്ഥാനാർഥി ആയിരുന്ന കൃഷ്ണകുമാർ, ഇന്ത്യൻ ഭരണ ഘടന പ്രകാരവും രാജ്യത്ത് നിലവിലിരിക്കുന്ന നിയമ പ്രകാരവും നിരോധിച്ചതും കുറ്റകര മാക്കിയതുമായ തൊട്ടുകൂടായ്മയും ജാതീയ പരമായ വിലക്കും മനുഷ്യ അവകാശങ്ങളെ ലംഘിച്ചും നടത്തിയ കുറ്റകൃത്യങ്ങളെ പറ്റി സമൂഹ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനെ കുറിച്ച് കേസ് എടുക്കുന്നത് സംബന്ധിച്ച്.

സർ,
സാമൂഹ്യ മാദ്ധ്യമത്തിലൂടെ പ്രചരിക്കപ്പെട്ട വീഡിയോയിൽ കൃഷ്ണ കുമാറിന്റെ മാതാവ് തറയിൽ കുഴി കുഴിച്ചു ആൾക്കാർക്ക് ആഹാരം കൊടുത്തതായി വെളിപ്പെടുത്തിയിരിക്കുന്നു.
ആയത് ഇവിടുത്തെ പിന്നോക്ക വിഭാഗക്കാരെയും ഭരണഘടന നിലവിൽ വന്ന ശേഷവും 1955 ലെ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് ആക്ട് ഈ രാജ്യത്ത് നിലവിൽ വന്ന ശേഷവും ആണെന്ന് മനസിലാക്കാവുന്നതാണ്. നിയമപരമായി നിരോധിച്ചതും കുറ്റകരമാക്കിയതുമായ മേപ്പടി പ്രവർത്തി ശിക്ഷാർഹവുമാണ്.

ഈ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി പിന്നോക്ക വിഭാഗക്കാരിയായ എനിക്ക് ഈ വെളിപ്പെടുത്തലിൽ അതീവ ദുഖവും ഞെട്ടലും ആയതിൽ മാനസീക വേദന ഉണ്ടായിട്ടുള്ളതും ടിയാനും ടിയാന്റെ ബന്ധുക്കളും നടത്തിയ മേപ്പടി കുറ്റകൃത്യത്തിൽ എനിക്ക് പരാതി ഉണ്ട്. ഈ സംഭവത്തിന് കാരണകാരായ മുഴുവൻ പേർക്കെതിരെയും കർശനമായ നിയമ നടപടി കൾ സ്വീകരിക്കുന്നതിനു ഈ പരാതി അങ്ങയുടെ മുൻപിൽ ബോധിപ്പിക്കുന്നു
എന്ന് ധന്യ രാമൻ