വർഗീയ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ ഡിജിപിക്ക് പരാതി
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതി. വർഗീയ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദാണ് പരാതി നൽകിയത്. മലബാറിലേയും മലപ്പുറത്തേയും മുസ്ലീം മത ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് വെള്ളാപ്പള്ളി അപമാനിച്ചതും പരാതിയിൽ പറയുന്നു. നിരന്തരമായ വർഗീയ പരാമർശത്തിലൂടെ കേരളീയ സമൂഹത്തിൽ വർഗീയമായി ചേരിതിരിവ് ഉണ്ടാക്കി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് എന്നും പരാതിയിൽ പറയുന്നു
