ഏഴാംക്ലാസുകാരനെ മര്‍ദ്ദിച്ചതായി പരാതി; സ്കൂൾ അധ്യാപകനെതിരെ കേസെടുത്തു

ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് പേരാമ്പ്ര വടക്കുംപാട് യുപി സ്‌കൂളിലെ അധ്യാപകന്‍ പ്രണവ് സുരേന്ദ്രനെതിരെയാണ് കേസെടുത്തത്. അന്വേഷണ വിധേയമായി പ്രണവിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു.
ഓഗസറ്റ് 14 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസില്‍ മോശമായി സംസാരിച്ചു എന്നാരോപിച്ചാണ് മുഹമ്മദ് സിനാന്‍ എന്ന വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റതിന്റെ പാടുകള്‍ ഉണ്ട്.