മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു

  1. Home
  2. Kerala

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു

image


മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപണം. ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞതായി കുടുംബം പരാതി നൽകി.നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതിയുടെ കാലിലെ ഞരമ്പാണ് മുറിഞ്ഞത്. കാല് വേദനയെ തുടർന്നാണ് പാർവതി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ശസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയിലായ വയോധികയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കാലിലെ രക്തക്കുഴലിലെ ഒന്നിലധികം ഞരമ്പുകൾ മുറിഞ്ഞതായി കണ്ടെത്തിയതായും, കാലിലേക്കുള്ള രക്തയോട്ടം നിലച്ച നിലയിലാണെന്നും ഡോക്ടർമാർ അറിയിച്ചതായും കുടുംബം പറയുന്നു.സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.