തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ റാഗിങ് പരാതി; മൂന്ന് വിദ്യാർഥികൾക്കെതിരെ കേസ്

  1. Home
  2. Kerala

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ റാഗിങ് പരാതി; മൂന്ന് വിദ്യാർഥികൾക്കെതിരെ കേസ്

image


തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ റാഗിങ് നടന്നതായി പരാതി. ശാരീരികമായി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വിദ്യാർഥിയുടെ പരാതി. സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ പ്രതിചേർത്ത് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.

ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിയെ മറ്റ് മൂന്ന് പേർ ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. കഴുത്തിന് കുത്തിപ്പിടിക്കുകയും ലാപ്‌ടോപ്പ് വലിച്ചെറിയുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി അതിലെ വിവരങ്ങൾ പകർത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

റാഗിങ് വിവരം ഹോസ്റ്റൽ സെക്രട്ടറിയെ അറിയിച്ചതോടെ ഭീഷണി വർധിച്ചെന്നും മുറി ഒഴിഞ്ഞുപോയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയെന്നും വിദ്യാർഥി ആരോപിക്കുന്നു.ഇതിന് പുറമെ, വിദ്യാർഥി സെക്‌സ് റാക്കറ്റിലെ അംഗമാണെന്നും മയക്കുമരുന്ന് ഇടപാടുകാരനാണെന്നും പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. ഇതോടെ പഠനം ഉപേക്ഷിച്ച് പോകേണ്ട സാഹചര്യമാണെന്നും എഫ്ഐആറിൽ പറയുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.