കോട്ടയത്ത് നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

  1. Home
  2. Kerala

കോട്ടയത്ത് നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

BABY


കോട്ടയം ഈരാറ്റുപേട്ട-തീക്കോയി മേഖല കേന്ദ്രീകരിച്ച് നവജാത ശിശുക്കളെ കടത്തുന്ന സംഘം പ്രവർത്തിക്കുന്നതായി പരാതി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഗർഭിണികളെ എത്തിച്ച് പ്രസവത്തിന് ശേഷം കുഞ്ഞുങ്ങളെ അനധികൃതമായി കൈമാറുന്നതായാണ് പരാതി.ഈ സംഘത്തിൽ നിന്നും രക്ഷപ്പെട്ട അസം സ്വദേശിയായ 22 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചത്. യുവതിയെ ഈരാറ്റുപേട്ടയിൽ നിന്ന് തീക്കോയിലേക്ക് എത്തിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഘത്തിന്റെ പ്രവർത്തന രീതികളെക്കുറിച്ചും ഇതിന് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.