‘എന്നെ 6 മാസം തടവിലിട്ടു’: ചാനൽ അഭിമുഖത്തിൽ ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരി

  1. Home
  2. Kerala

‘എന്നെ 6 മാസം തടവിലിട്ടു’: ചാനൽ അഭിമുഖത്തിൽ ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരി

GANESH


സോളർ തട്ടിപ്പുകേസിൽ ജയിലിൽനിന്നിറങ്ങിയ തന്നെ കെ.ബി.ഗണേഷ്കുമാർ 6 മാസം ബന്ധുവീട്ടിൽ തടവിൽ പാർപ്പിച്ചെന്നു സോളർ ലൈംഗികാരോപണ കേസിലെ പരാതിക്കാരി ആരോപിച്ചു. ചാനൽ അഭിമുഖത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ആദ്യമായാണ് പരാതിക്കാരി ഗണേഷിനെതിരെ രംഗത്തുവരുന്നത്. 

‘ 2014 ഫെബ്രുവരി 21നു ശേഷം എന്നെ ജയിലിൽനിന്നു നേരെ കൊട്ടാരക്കരയിലെ അദ്ദേഹത്തിന്റെ ബന്ധുവീട്ടിലേക്കു കൊണ്ടുപോയി 6 മാസത്തോളം തടവിൽവച്ചത് എന്തിനെന്ന് ഗണേഷ്കുമാർ ഉത്തരം പറയട്ടെ. അതിന്റെ പിന്നാമ്പുറ കഥകൾ പുറത്തുപറഞ്ഞാൽ മോശമാകുന്നത് അവരുടെ മുഖമായിരിക്കും’– പരാതിക്കാരി പറഞ്ഞു. 

ഗണേഷിന്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ളയും കോൺഗ്രസ് നേതാക്കളും മൊഴികൾ മാറ്റാൻ സമ്മർദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചു.