പ്രസവ ശസ്ത്രക്രിയാ തിയേറ്ററിന് ചുറ്റും പൊടിയെന്ന് പരാതി; ശസ്ത്രക്രിയ കഴിഞ്ഞ മൂന്ന് സ്ത്രീകൾക്ക് അണുബാധ

  1. Home
  2. Kerala

പ്രസവ ശസ്ത്രക്രിയാ തിയേറ്ററിന് ചുറ്റും പൊടിയെന്ന് പരാതി; ശസ്ത്രക്രിയ കഴിഞ്ഞ മൂന്ന് സ്ത്രീകൾക്ക് അണുബാധ

Thrissur medical college


തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക പ്രസവ ശസ്ത്രക്രിയാ തിയേറ്ററിന് ചുറ്റും പൊടിപിടിച്ചതിന്റെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞവർക്ക് അണുബാധ ഉണ്ടായതായി പരാതി. ഓഗസ്റ്റ് മാസത്തിലെ കണക്കനുസരിച്ച് പ്രസവ ശാസ്ത്രക്രിയ പറഞ്ഞ മൂന്ന് സ്ത്രീകൾക്കാണ് അണുബാധ റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് വനിതാ ഡോക്ടർമാർ ആശുപത്രി അധികൃതർക്ക് കത്ത് നൽകി.
അറ്റകുറ്റപ്പണിക്കായി പഴയ ശസ്ത്രക്രിയ തീയേറ്റർ അടച്ചു പൂട്ടിയിരുന്നു. ഇതിനടുത്താണ് താത്കാലിക തിയേറ്റർ പ്രവർത്തിക്കുന്നത്. പണി നടക്കുന്ന പഴയ തിയേറ്ററിൽ നിന്ന് പൊടി പടരുന്നുണ്ടെന്നും, ശബ്ദ മലിനീകരണം ഉണ്ടെന്നും കാണിച്ചു ഡോക്ടർമാർ അധികൃതർക്ക് പരാതി നൽകിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീകളുടെ മുറിവുകളിലാണ് അണുബാധ കണ്ടെത്തിയത്.
ദിവസേന ആറ് രോഗികൾ താൽക്കാലിക തിയേറ്ററിൽ ശസ്ത്രക്രിയക്ക് വിധേയമാകുന്നുണ്ട്. പ്രശ്‌നത്തിൽ ഉടനടി പരിഹാരം കാണണമെന്നാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്. സംഭവത്തിൽ രോഗികളുടെ ബന്ധുക്കളും പ്രതിഷേധം ഉന്നയിക്കുന്നുണ്ട്.