ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം

  1. Home
  2. Kerala

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം

image


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കെപിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ലോക് ഭവനിലേക്കുള്ള മാർച്ചിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മന്ത്രി എം. ലിജു, ദീപാ ദാസ് മുൻഷി തുടങ്ങിയവർ പങ്കെടുത്തു.ഗ്യാനേഷ് കുമാർ കേരള കേഡർ ഉദ്യോഗസ്ഥനായതിൽ ലജ്ജ തോന്നുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്ത് ഏകാധിപത്യം അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വരും ദിവസങ്ങളിൽ ജില്ലാ തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം