താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി; ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട

  1. Home
  2. Kerala

താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി; ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട

image


താമരശ്ശേരി ചുരം ആറാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതിനെ തുടർന്ന് ചുരത്തിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. സംഭവത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി നിയന്ത്രണ നടപടികൾ സ്വീകരിച്ചു.ലോറി റോഡിന്റെ ഒരു വശത്തേക്ക് മാറ്റിയെങ്കിലും പ്രദേശത്ത് ചെറിയ രീതിയിൽ ഗതാഗതക്കുരുക്ക് തുടരുകയാണ്. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത സാഹചര്യമുള്ളതിനാൽ ചുരത്തിൽ ഗതാഗതക്കുരുക്ക് തുടരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചുരം വഴി പോകേണ്ട അത്യാവശ്യ യാത്രക്കാർ യാത്രാസമയം കൃത്യമായി ക്രമീകരിക്കണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.

വലിയ തോതിൽ വാഹനങ്ങൾ നിരനിരയായി കിടക്കാൻ സാധ്യതയുള്ളതിനാൽ ആരും വരി തെറ്റിച്ച് എതിർദിശയിലൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുതെന്നും നിർദേശമുണ്ട്. മുന്നിലുള്ള വാഹനങ്ങളെ മറികടക്കാൻ നോക്കിയാൽ എതിർദിശയിൽ നിന്നു വരുന്ന വണ്ടികൾക്ക് കൂടി തടസ്സമായി ചുരത്തിലെ ഗതാഗതം പൂർണമായും സസ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. ദിവസവും ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന താമരശ്ശേരി ചുരം പാതയിലെ ആറ്, എട്ട് ഹെയർപിൻ വളവുകളുടെ വീതികൂട്ടൽ പ്രവൃത്തി പുരോഗമിക്കുകയാണ്.