മുഖ്യമന്ത്രി ചർച്ചാ വിവാദം; പുറത്തുവന്ന ചിത്രത്തിന് ആധികാരികതയില്ലെന്ന് സണ്ണി ജോസഫ്
കെ സി വേണുഗോപാലിനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള പിന്തുണ വ്യക്തമാക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പുറത്തുവന്ന ചിത്രത്തിന് ആധികാരികതയില്ലെന്നും താൻ ഹൈക്കമാന്റ് തീരുമാനത്തിനായി വിടുകയായിരുന്നെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.എല്ലാവരെയും വിളിച്ച് സമന്വയത്തിൽ എത്തിക്കണം എന്നാണ് ആവശ്യപ്പെട്ടത്. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയം സംബന്ധിച്ച് നിരീക്ഷകർ രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും ചർച്ച നടത്തുമെന്നാണ് വിവരം. ആവശ്യമായാൽ നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തുമെന്നും, അന്തിമ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, പാർട്ടിയുടെ ആഭ്യന്തര ചർച്ചകൾ പുറത്തുവന്നത് വിവാദമായിട്ടുണ്ട്. പ്രവർത്തകർ നടത്തിയ ചില പ്രകടനങ്ങൾ സംഘടനയ്ക്ക് അനാവശ്യമായ പ്രതികൂലത ഉണ്ടാക്കുന്നുവെന്നും, വിജയത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കരുതെന്നും സണ്ണി ജോസഫ് മുന്നറിയിപ്പ് നൽകി.
