കുട്ടികളെ ക്ലാസിൽ പൂട്ടിയ സംഭവം: കോട്ടൺഹിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

  1. Home
  2. Kerala

കുട്ടികളെ ക്ലാസിൽ പൂട്ടിയ സംഭവം: കോട്ടൺഹിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

Minister V Shivan Kutty


തിരുവനന്തപുരം വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിൽ അധ്യാപിക ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികളെ ഏത്തമിടീക്കുകയും ക്ലാസ്‌റൂമിൽ പൂട്ടിയിടുകയും ചെയ്ത സംഭവത്തിൽ നടപടി .സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്‌കൂളിലെ വൈകിട്ടത്തെ ദേശീയഗാനാലാപന സമയത്താണ് വിദ്യാർഥികൾ ക്ലാസിൽനിന്ന് പുറത്തിറങ്ങിയതിനെ തുടർന്നാണ് അധ്യാപിക ഏത്തമിടീക്കുകയും ക്ലാസ്‌റൂമിൽ പൂട്ടിയിടുകയും ചെയ്തത്. മന്ത്രിയുടെ നിർദേശപ്രകാരം വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ, ഡിഇഒയ്ക്ക് നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.